mangostin-

തലയോലപ്പറമ്പ്: തലയോലപ്പറമ്പ് ദേവസ്വം ബോർഡ് കോളേജ് മലയാള വിഭാഗം ബഷീർ ചെയറിന്റെ ആഭിമുഖ്യത്തിൽ ബഷീർ അനുസ്മരണം സംഘടിപ്പിച്ചു.പ്രശസ്ത ചലച്ചിത്ര സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ മാംഗോസ്റ്റിൻ തൈയ്ക്ക് വെള്ളമൊഴിച്ചു കൊണ്ട് ഉദ്ഘാടനം ചെയ്തു. തലയോലപ്പറമ്പ് എന്ന പ്രദേശത്തിന് ലോക സാഹിത്യത്തിൽ ജീവിക്കാൻ ബഷീർ ഇടം നൽകി എന്ന് അദ്ദേഹം സൂചിപ്പിച്ചു. ബഷീർ ചെയറിന്റെ ആഭിമുഖ്യത്തിലുള്ള 'ആകാശമിഠായി സുൽത്താന്റെ വായനാമുറി' എന്ന പുസ്തകശാലയിലെ പുസ്തകങ്ങളുടെ വിതരോണോദ് ഘാടനവും അദ്ദേഹം നടത്തി. 2018ലെ വയലാർ അവാർഡു ജേതാവ് കെ.വി മോഹൻ കുമാർ ബഷീർ അനുസ്മരണപ്രഭാഷണംനടത്തി.പ്രിൻസിപ്പാൾ ഡോ.ആർ. അനിത അദ്ധ്യക്ഷത വഹിച്ചു. ബഷീർ സാഹിത്യ മത്സരങ്ങളിൽ വിജയികളായവർക്കുള്ള സമ്മാനങ്ങളും ചടങ്ങിൽ വിതരണം ചെയ്തു. ഡോ.എസ്. ലാലി മോൾ ,പ്രൊഫ.കെ.എസ് ഇന്ദു, ഡോ. മായാ പി.നായർ, ഡോ.വിജയകുമാർ, ആശിഷ് മാർട്ടിൻ ടോം എന്നിവർ പ്രസംഗിച്ചു. മതിലുകൾ എന്ന ബഷീർ കൃതിയുടെ രംഗാവതരണവും വിദ്യാർത്ഥികൾ നടത്തി.