camp

ഞീഴൂർ: കൊച്ചിൻ ഇടപ്പള്ളി ഐ ഫൗണ്ടേഷൻ കണ്ണാശുപത്രിയുടെയും ഞീഴൂർ വിശ്വഭാരതി എസ്.എൻ ഹയർസെക്കൻഡറി സ്‌കൂൾ എൻ.എസ്.എസ് യൂണിറ്റിന്റെയും ആഭിമുഖ്യത്തിലുള്ള സൗജന്യ നേത്രപരിശോധനാ, തിമിര ശസ്ത്രക്രിയ ക്യാമ്പ് ഞീഴൂർ പഞ്ചായത്ത് പ്രസിഡന്റ് ജോൺസൺ കൊട്ടുകാപ്പള്ളി ഉദ്ഘാടനം ചെയ്തു. സ്‌കൂൾ മാനേജർ എം.വി കൃഷ്ണൻകുട്ടി അദ്ധ്യക്ഷത വഹിച്ചു. എസ്.എൻ.ഡി.പി യോഗം 124 -ാം നമ്പർ ശാഖാ സെക്രട്ടറി പുഷ്പാംഗദൻ, സ്‌കൂൾ പി.ടി.എ പ്രസിഡന്റ് പി.എസ് സത്യൻ എന്നിവർ പ്രസംഗിച്ചു.