ഞീഴൂർ: ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ വായനാ പക്ഷാചരണത്തിന്റെ ഭാഗമായി നടന്ന മത്സരങ്ങളിൽ വിശ്വഭാരതി എസ്.എൻ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്നും മത്സരങ്ങളിൽ പങ്കെടുത്ത കുട്ടികൾ വിജയികളായി. വിശ്വഭാരതി എസ്.എൻ ആട്‌സ് ആൻഡ് സയൻസ് കോളേജിൽ നിന്നും ആദിത്യൻ സി.ബി, ചാന്ദനി പ്രകാശ്, വിശ്വഭാരതി എസ്.എൻ ഹയർ സെക്കൻഡറി സ്‌കൂളിൽ നിന്നും ആർ.നന്ദന, ദേവീ പാർവതി, നന്ദന ഷാജി, പാർവതി അനീഷ്, ശ്രുതി ബാബു, വിശ്വഭാരതി എസ്.എൻ ഇംഗ്ലീഷ് മീഡിയത്തിൽ നിന്നും എൽ.പി വിഭാഗത്തിൽ മരിയറ്റ് പാലയ്ക്കൽ എന്നിവർ സമ്മാനങ്ങൾ കരസ്ഥമാക്കി. ഞീഴൂർ പഞ്ചായത്ത് പ്രസിഡന്റ് ജോൺസൺ കൊട്ടുകാപ്പള്ളി സമ്മാനദാനം നിർവഹിച്ചു.