കോട്ടയം: ബി.ജെ.പി മെമ്പർഷിപ്പ് ക്യാമ്പയിൻ - 2019 ' ന്റെ ഭാഗമായി ജില്ലയിൽ എഴുപത്തിയേഴ് പരിപാടികളിലായി 1021 പേർ ബി.ജെ.പി അംഗത്വം എടുത്തു. പുതിയ അംഗങ്ങളെ ബി.ജെ.പി ജില്ലാ പ്രസിഡന്റ് എൻ .ഹരി പൊന്നാടയണിയിച്ച് സ്വീകരിച്ചു. നിലവിൽ ഒന്നര ലക്ഷത്തോളം അംഗങ്ങളുള്ളത് ഇരട്ടിയാക്കി വർധിപ്പിക്കുകയാണ് കോട്ടയം ജില്ലയുടെ ലക്ഷ്യമെന്ന് എൻ ഹരി പറഞ്ഞു. ബി.ജെ.പി സംസ്ഥാന സംഘടനാ സെക്രട്ടറി കെ .സുബാഷ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. ലിജിൻലാൽ ,എം വി.ഉണ്ണികൃഷ്ണൻ .രമേശ് കാവി മറ്റം , അഖിൽ രവീന്ദ്രൻ ,തുടങ്ങിയവർ സംസാരിച്ചു. നഗരപരിധിയിൽപെട്ട ഇല്ലിക്കൽ ,തിരുവാതുക്കൽ മേഖലകളിൽ നിന്നും നിരവധിപേർ ബി.ജെ.പിയിൽ ചേർന്നു. ടൗൺ കമ്മറ്റി അദ്ധ്യക്ഷൻ ടി.ടി.സന്തോഷ് നേതൃത്വം നൽകി. പുതിയ പ്രവർത്തകരെ ജില്ലാ സെക്രട്ടറി സി.എൻ സുബാഷ് ,എം.വി.ഉണ്ണികൃഷ്ണൻ ,ടി.എൻ .ഹരികുമാർ ,എം .എസ്. കരുണാകരൻ ,രമേശ് കാവിമറ്റം.വിനോദിനി വിജയകുമാർ ,കെ. കെ മണിലാൽ എന്നിവർ സ്വീകരിച്ചു .മണ്ഡലം അധ്യക്ഷൻ നന്ദകുമാർ നട്ടാശ്ശേരി .രവിന്ദ്രനാഥ് വാകത്താനം ,ലാൽകൃഷ്ണ ,രജേഷ് ചെറിയമഠം ,സിന്ധു അജിത്ത് തുടങ്ങിയവർ പ്രസംഗിച്ചു.