കോട്ടയം: യു.ഡി.എഫ് സർക്കാർ കൊണ്ടു വന്ന കാരുണ്യ പദ്ധതി നിറുത്തലാക്കിയത് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് തിരുവഞ്ചൂർ രാധാകൃഷ്‌ണൻ എം.എൽ.എ. ഓൾ ഇന്ത്യ അൺ ഓർഗനൈസ്‌ഡ് വർക്കേഴ്‌സ് കോൺഗ്രസ് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച സായാഹ്‌ന ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ലാ പ്രസിഡന്റ് എസ്.രാജീവ് അദ്ധ്യക്ഷത വഹിച്ചു. തോമസ് കല്ലാടൻ, കുഞ്ഞ്ഇല്ലംമ്പള്ളി, സംസ്ഥാന ജനറൽ സെക്രട്ടറിമാരായ അഡ്വ.സുനിൽ തേനംമാക്കൽ, ടി.എസ് അൻസാരി, എസ്.സുധാകരൻ നായർ, ജിജി പോത്തൻ, കെ.കെ ശാന്താറാം, റോയ് മാത്യു, സതീഷ് പുതുപ്പള്ളി, എം.ആർ ഷാജി, രാജു ചാക്കോ, സക്കീർ ചങ്ങംപ്പള്ളി, ഷാജി മുഹമ്മദ്, മോഹനൻ നായർ, ബൈജു മാറാട്ടുകുളം, പ്രമോദ് തടത്തിൽ, ജോർജ് പയസ്, ഡോ.കെ.എം ബെന്നി, ബോബി ഏലിയാസ്, മോഹൻദാസ് അമ്പലപ്പാട്ട്, അൻസാരി തേക്കിൻകാട്ടിൽ എന്നിവർ പ്രസംഗിച്ചു.