ഏന്തയാർ: മുക്കുളം താന്നിമൂട്ടിൽ ഹരിദാസ് ( 56) ആണ് മരം വെട്ടുന്നതിനിടെ തടി ശരീരത്തിൽ വീണ് മരിച്ചത്. കാഞ്ഞിരപ്പള്ളി എരുമേലി റൂട്ടിൽ കുളപ്പുറത്ത് തടിവെട്ടുന്നതിനിടെ ദേഹത്ത് മരം വീണ് കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സയിൽ ആയിരുന്നു. ഭാര്യ: വിജയമ്മ കോരൂത്തോട് വട്ടതുണ്ടത്തിൽ കുടുംബാംഗമാണ്. മക്കൾ: മീര രാഗി , മരുമക്കൾ: മനു (കന്നാശ്ശേരിൽ, ഉറുമ്പിക്കര), രാജേഷ് (വെള്ളയേപ്പള്ളിൽ, മുക്കുളം). സംസ്‌ക്കാരം ഇന്ന് 4 ന് വീട്ടുവളപ്പിൽ.