അടിമാലി: ഷ്ട്രപതി ഇന്ത്യൻ പാർലമെന്റിൽ നയപ്രഖ്യാപന പ്രസംഗത്തിൽ ഗുരദേവന്റെ അപ്ത വാക്യങ്ങൾ ഉദ്ധരിച്ചത് ഗുരുവിന്റെ ഏക ലോക വീക്ഷണത്തിൽ നിന്നാണെന്ന് എസ്എൻഡിപി യോഗം കൗൺസിലർ പി.ടി മന്മഥൻ പറഞ്ഞു.മതേതരത്വം എന്ന ആശയം ലോകത്ത് ആദ്യമായി അവതരിപ്പിച്ചത് ശ്രീനാരായണ ഗുരുദേവനായിരുന്നു.
അടിമാലി എസ് എൻ ഡി പി യൂണിയൻ സംഘടിപ്പിച്ച ഏകദിന നേതൃത്യ പരിശീലന ക്യാമ്പിൽ ക്ലാസ് നയിക്കുകയായിരുന്നു അദ്ദേഹം.
അടിമാലി എസ് എൻ ഡി പി യൂണിയനിലെ ശാഖാ പ്രസിഡന്റ് ,സെക്രട്ടറി , വൈസ് പ്രസിഡന്റ് മാനേജിംഗ് കമ്മിറ്റി അംഗങ്ങൾ വനിതാ സംഘം യൂത്ത് മൂവ്‌മെന്റ് ഭാരവാഹികൾ, കടുംബ യൂണിറ്റ് ഭാരവാഹികളായിരുന്നു പരിശീലന ക്യാമ്പിൽ പങ്കെടുത്തത്.
യൂണിയൻ പ്രസിഡന്റ് അനിൽ തറനിലം അദ്ധ്യക്ഷത വഹിച്ചു.യോഗം ഉദ്ഘാടനവും പഠന ക്ലാസ്സും യോഗം കൺസിലർ പി.ടി മന്മഥൻ നിർവ്വഹിച്ചു.യോഗം ബോർഡ് അംഗം രഞ്ജിത് കാവ ളായിൽ മുഖ്യ പ്രഭാഷണം നടത്തി. യൂണിയൻ കൗൺസിലർമാരായ
മോഹനൻ തലച്ചിറ, നൈജു രവീന്ദ്രനാഥ്, ബിനു കെജി, വിജയൻ കെ പി ,ജയൻ,പഞ്ചായത്ത് കമ്മിറ്റി അംഗങ്ങളായ കെ.കെ, വിശ്വൻ പാലായിൽ, രാജൻ കാഞ്ഞിരത്തിങ്കൽ, രാധാമണി ശശിധരൻ, വൈദിക സമിതി ജില്ലാ പ്രസിഡന്റ് അജിത്ത് മഠത്തുമുറി ശാന്തി, വനിതാ സംഘം പ്രസിഡന്റ് കമല കുമാരി ബാബു, സെക്രട്ടറി ജെസ്സി ഷാജി, യൂത്ത് മൂവ് മെന്റ് പ്രസിഡന്റ് കിഷോർ എസ്, സെക്രട്ടറി ബാബുലാൽ, ദീപു മരക്കാനം, സന്തോഷ് മാധവൻ,യോഗേഷ് ഒ എസ് ,അനീഷ് മുറിയറ, ബ്രില്യ, നിഷ മോഹൻ എന്നിവർപ്രസംഗിച്ചു. യൂണിയൻ സെക്രട്ടറി സുനു രാമകൃഷ്ണൻ സ്വഗതവും യൂണിയൻ വൈസ് പ്രസിഡന്റ് അഡ്വ.പ്രതീഷ് പ്രഭ നന്ദിയും പറഞ്ഞു.