അടിമാലി: റോഡ് സുരക്ഷയെ ലക്ഷ്യമാക്കിയാണ. ഡിവൈഡർ പണിതത്, എന്നാൽ ഇവിടെ അപകടം പെരുകുന്നതിനാണ് ഡിവൈഡർ ഇടവരുത്തുന്നത്.അടിമാലി ടൗണിലെ താലൂക്കാശുപത്രി പുതിയ ബ്ലോക്കിന് മുമ്പിൽ ലൈബ്രറി റോഡ് സംഗമിക്കുന്ന ഭാഗത്തെ ഡിവൈഡറാണ് പോളിച്ച് നീക്കണമെന്നആവശ്യം ശക്തമായത്.ദേശിയപാതയിൽ നിന്നും ടൗണിലെ ലൈബ്രറി റോഡിലേക്ക് തിരിയുന്നത് ഈ ഡിവൈഡറിനരികിൽ നിന്നുമാണ്. ഡിവൈഡറിലിടിച്ചുള്ള അപകടങ്ങൾ നാൾക്ക്തു നാൾ കൂടിവരുകയാണ്.താലൂക്കാശുപത്രിയുടെ പുതിയ കവാടം തുറക്കുന്നതിന്റെ ഭാഗമായി ദേശിയപാതയിൽ നിന്നും ആശുപത്രിമുറ്റത്തേക്ക് വാഹനങ്ങൾക്ക് പ്രവേശിക്കാൻ ഡിവൈഡറിന്റെ ഒരു ഭാഗം പൊളിച്ച് നീക്കിയിരുന്നു.ശേഷിക്കുന്ന ഭാഗമാണ് ഇപ്പോൾകൂടി പ്രശ്നമാകുന്നത്. ഇന്നലെ ഉച്ചകഴിഞ്ഞ് ലൈബ്രറി റോഡിൽ നിന്നെത്തിയ കാർ ഡിവൈഡറിൽ കുരുങ്ങിയതോടെ ടൗണിൽ ഏറെ നേരം ഗതാഗതം തടസ്സപ്പെട്ടു.തുടർന്ന് ക്രയിൻ എത്തിച്ച് കാർ എടുത്ത് മാറ്റിയ ശേഷമാണ് ഗതാഗതം പുനസ്ഥാപിച്ചത്.