kob-mathew1

ചങ്ങനാശേരി : അങ്ങാടിയിൽ പോളയ്ക്കൽ പരേതനായ പ്രൊഫ.പി.സി മാത്യുവിന്റെ മകൻ മാത്യു സെബാസ്റ്റ്യൻ (ചാക്കപ്പൻ-73) നിര്യാതനായി. ചങ്ങനാശേരി യുവദീപ്തി കോളേജ് വൈസ് പ്രിൻസിപ്പൽ, എസ്.വി.ഡി സെമിനാരി, തിരുവല്ല മലങ്കര സെമിനാരി, ഗിരിദീപം പള്ളിക്കൂടം സ്‌കൂൾ എന്നിവിടങ്ങളിൽ അദ്ധ്യാപകനായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്. ഭാര്യ : ലീലമ്മ എറണാകുളം വള്ളവന്തറ കുടുംബാംഗം. മക്കൾ : ഡോണി (കാനഡ), ആന്റണി സോണി (സിനിമ സംവിധായകൻ). മരുമക്കൾ : ജിയ പുളിയ്ക്കൽ (മുണ്ടക്കയം). മൃതദേഹം ഇന്ന് വൈകിട്ട് 5 ന് ഭവനത്തിൽ കൊണ്ടുവരും. സംസ്‌കാരം നാളെ രാവിലെ 10.30ന് ചങ്ങനാശേരി സെന്റ് മേരീസ് മെത്രാപ്പോലീത്തൻ പള്ളിയിൽ.