water

ചങ്ങനാശേരി: പൈപ്പ് ലൈൻ പൊട്ടി ശുദ്ധജലം പാഴായിട്ടും അധികൃതർ കണ്ടില്ലെന്നു നടിക്കുന്നതായി പരാതി. പട്ടത്തി മുക്ക് ജംഗ്ഷനിൽ നിന്നും ബൈപ്പാസ് റോഡിലാണ് പൈപ്പ് ലൈൻ പൊട്ടിയിരിക്കുന്നത്. പൈപ്പ് പൊട്ടിയടത്ത് വലിയൊരു കുഴി രൂപപ്പെട്ടിരുന്നു. നാട്ടുകാരുടെ നേത്യത്വത്തിൽ കുഴിക്കും ചുറ്റും കയർ ഉപയോഗിച്ച് കെട്ടി തിരിച്ചിട്ടുണ്ട്. കുഴി കമ്പുകളും മറ്റും വെച്ച് താത്ക്കാലികമായി മൂടിയിട്ടുണ്ട്. നിരവധി ഇരുചക്രവാഹനങ്ങളും മറ്റ് വാഹനങ്ങളും കടന്നു പോകുന്ന റോഡാണിത്. രാത്രിയിൽ കുഴി അറിയാതെ എത്തുന്നവർക്ക് അപകട ഭീഷണി ഉയർത്തുന്നു. പൊട്ടിയ പൈപ്പ് ലൈൻ നന്നാക്കുകയും റോഡിലെ കുഴി നികത്തി സഞ്ചാരയോഗ്യമാക്കണമെന്ന ആവശ്യം ശക്തമാകുന്നു.

 പൈപ്പ് ലൈൻ പൊട്ടിയിട്ട് 3 ദിവസം