വൈക്കം: കേരള സ്‌റ്റേറ്റ് സർവീസ് പെൻഷനേഴ്‌സ് യൂണിയൻ ടി. വി. പുരം യൂണിറ്റ് കൺവെൻഷൻ ജില്ലാ ജോയിന്റ് സെക്രട്ടറി കെ. സി. കുമാരൻ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് കെ. വി. ജോർജ് അദ്ധ്യക്ഷത വഹിച്ചു.
മെമ്പർഷിപ്പ് വിതരണം ബ്ലോക്ക് പ്രസിഡന്റ് സി. വി. ഡാങ്കേ ഉദ്ഘാടനം ചെയ്തു. സെക്രട്ടറി ബി. അജിത് കുമാർ, ബ്ലോക്ക് രക്ഷാധികാരി സി. കെ. രാമാനുജൻ നായർ, സെക്രട്ടറി ചെല്ലപ്പൻ, യൂണിറ്റ് വൈസ് പ്രസിഡന്റ് എസ്. സദാശിവൻ നായർ എന്നിവർ പ്രസംഗിച്ചു.