വൈക്കം: സോഷ്യൽ ജസ്റ്റീസ് ഫോറം വടയാർ മാർ സ്ലീബാ എൽ. പി. സ്‌കൂളിൽ സംഘടിപ്പിച്ച 'മാനവിക ചിന്ത, മതേതര ഇന്ത്യ' ജില്ലാതല ദേശീയോദ്ഗ്രഥന സെമിനാർ സംസ്ഥാന പ്രസിഡന്റ് കെ. എം. വർഗ്ഗീസ് ഉദ്ഘാടനം ചെയ്തു. സംസ്ഥാന കമ്മിറ്റിയംഗം വിനോദ് തൂമ്പുങ്കൽ അദ്ധ്യക്ഷത വഹിച്ചു. മാദ്ധ്യമ പ്രവർത്തകൻ സണ്ണി ചെറിയാൻ ഗുരുവന്ദനവും, പ്രതിഭാസംഗമം തലയോലപ്പറമ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി. ജി. മോഹനനും, വിദ്യാർത്ഥികൾക്കുള്ള പഠനോപകരണ വിതരണം വൈസ് പ്രസിഡന്റ് നിർമ്മലാ മാർട്ടിനും, കുഞ്ഞിളം കയ്യിൽ സമ്മാനം പരിപാടി ഫാ. തോമസ് കണ്ണാട്ടും ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി വി. മർക്കോസ് മുഖ്യപ്രഭാഷണം നടത്തി. സി. എൻ. സന്തോഷ്, എം. അനിൽകുമാർ, റ്റി. വൈ. ജോയി, പി. എസ്. ടോമി, ബെന്നി ജോർജ്, വി. വി. കനകാംബരൻ, രമാ വാസു, ഷിബി കെ. വർഗീസ്, നിർമ്മലാ ഷാജി, എന്നിവർ പ്രസംഗിച്ചു.