പൊൻകുന്നം : ചിറക്കടവിൽ ബി.ജെ.പി അംഗത്വവിതരണോദ്ഘാടനം സംസ്ഥാന സമിതിയംഗം ഡോ.ജെ.പ്രമീളാദേവി നിർവഹിച്ചു. ജില്ലാ സെക്രട്ടറി കെ.ജി.കണ്ണൻ അദ്ധ്യക്ഷത വഹിച്ചു. എൻ.സി.പി മുൻ സംസ്ഥാനസമിതിയംഗം വി.ആർ.രവികുമാർ ഉൾപ്പെടെയുള്ളവർ ബി.ജെ.പിയിൽ ചേർന്നു. ബ്ലോക്ക് പഞ്ചായത്തംഗം ജയാ ബാലചന്ദ്രൻ, പി.ആർ.ഗോപൻ, വി.ജി.രാജി, പി.ജി.അനിൽകുമാർ, കെ.പി.ശശിധരൻ നായർ, കെ.ഷിബു, വി.എസ്.ഗോപിനാഥപിള്ള തുടങ്ങിയവർ പ്രസംഗിച്ചു. ചിറക്കടവ് പഞ്ചായത്തിൽ പതിനായിരം അംഗങ്ങളെ ചേർക്കാനാണ് പദ്ധതി.