കാഞ്ഞിരപ്പള്ളി : സ്‌കൂൾ കുട്ടികളിൽ ആയുർവേദ സസ്യങ്ങളെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനായി ഹരിത കേരള മിഷന്റേയും നേച്ചർ ക്ലബിന്റേയും ആഭിമുഖ്യത്തിൽ വിഴിക്കത്തോട് ആർ.വി.ഗവ,ഹയർ സെക്കൻഡറി സ്‌കൂൾ അങ്കണത്തിൽ ഔഷധത്തോട്ടം നിർമ്മിച്ചു. സ്‌കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സോഫി ജോസഫ് ഉദ്ഘാടനം ചെയ്തു. ഔഷധത്തോട്ടത്തിന്റെ നിർമ്മാണോദ്ഘാടനം ഹരിത കേരള മിഷൻ ജില്ലാ കോ-ഓർഡിനേറ്റർ പി.രമേശ് നിർവഹിച്ചു. ഹെഡ്മാസ്റ്റർ മുനാസ്, ഗ്രാമപഞ്ചായത്ത് അംഗം ഒ.വി. റെജി, ചിറ്റാർപുഴ പുനർജനി കൺവീനറും വാർഡ് മെമ്പറുമായ എം.എ. റിബിൻ ഷാ, പ്രിൻസിപ്പൽ റാണി ജെ,സീനിയർ അസിസ്റ്റന്റ് ജിൻസ് ജോസഫ് എന്നിവർ പ്രസംഗിച്ചു. കാഞ്ഞിരപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷക്കീല നസീർ അദ്ധ്യക്ഷയായി. വിദ്യാർത്ഥികളും അദ്ധ്യാപകരും ചേർന്ന് കറ്റാർവാഴ,നിലപ്പന,മുക്കുറ്റി ,ആടലോടകം,നില നാരകം, തിപ്പലി, കുടകൻ, രാമച്ചം, തുമ്പ, പനിക്കൂർക്ക തുടങ്ങി വിവിധ തരത്തിലുള്ള ഔഷധ സസ്യങ്ങൾ നട്ടു. സ്‌കൂളിന്റെ പാഠ്യ-പഠ്യേതര വിഷയങ്ങൾ ജനങ്ങളിലേക്കെത്തിക്കുവാനായി തുടങ്ങിയ ഫേസ് ബുക്ക് പേജിന്റെ ഉദ്ഘാടനവും നടന്നു.