കാഞ്ഞിരപ്പള്ളി : സാന്ത്വനം പുരുഷ സ്വാശ്രയസംഘത്തിന്റെ ആഭിമുഖ്യത്തിൽ കെ.എം.എ ഹാൾ - പാറക്കടവ് റോഡ് സഞ്ചാരയോഗ്യമാക്കി. നിരവധി കുടുംബങ്ങൾ ഉപയോഗിക്കുന്ന വഴി കാടും മുൾപ്പടർപ്പുകളും നിറഞ്ഞ നിലയിലായിരുന്നു. ഇഴജന്തുക്കളുടെ ശല്യം വർദ്ധിച്ചതോടെ ഭീതിയോടെയാണ് കുട്ടികളടക്കം ഇതുവഴി യാത്ര ചെയ്തിരുന്നത്. കഴിഞ്ഞ 9 വർഷങ്ങളായി ജനസേവനരംഗത്ത് പ്രവർത്തിക്കുന്ന സാന്ത്വനം പുരുഷസ്വാശ്രയസംഘം ഞായറാഴ്ചകളിലും മറ്റ് അവധിദിവസങ്ങളിലും സേവനപ്രവർത്തനങ്ങൾ നടത്താറുണ്ട്.