കാഞ്ഞിരപ്പള്ളി : കാഞ്ഞിരപ്പള്ളി നഗരത്തോട് ചേർന്നു കിടക്കുന്ന പാറക്കടവിലും പരിസരപ്രദേശങ്ങളിലെയും വൈദ്യുതിമുടക്കത്തിന് പരിഹാരമായി ടൗൺ ഫീഡർ 11 കെവി ലൈൻ പാറക്കടവ് വരെ നീട്ടി പുതിയ ട്രാൻസ്‌ഫോർമർ സ്ഥാപിക്കണമെന്ന് വികസന സമിതി യോഗം ആവശ്യപ്പെട്ടു. ചെയർമാൻ ഇക്ബാൽ ഇല്ലത്തുപറമ്പിൽ അദ്ധ്യക്ഷനായി. വി.പി.ഷിഹാബുദ്ദീൻ വാളിക്കൽ, വി.എസ്.സലേഷ് വടക്കേടത്ത്, ബി.എ.നൗഷാദ് ബംഗ്ലാവു പറമ്പിൽ, എം.കെ.സജി ലാൽ മാമ്മൂട്ടിൽ, അപ്പച്ചായി പുതുപറമ്പിൽ എന്നിവർ പ്രസംഗിച്ചു.