കുറിച്ചി: എണ്ണയ്ക്കാച്ചിറയിൽ വീട് തകർന്നുവീണ് വീട്ടമ്മയ്ക്ക് പരിക്കേറ്റു. എണ്ണയ്ക്കാച്ചിറ ഭാഗത്ത് റെയിൽപാലത്തിന് സമീപം കൊച്ചുപറമ്പ് വീട്ടിൽ സരോജിനി കുഞ്ഞുചെറുക്കന്റെ വീടാണ് തകർന്നു വീണത്. സരോജിനി മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. സാരമായ പരിക്കുകൾ പറ്റിയ വീട്ടമ്മയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കാലപ്പഴക്കം മൂലമാണ് വീട് തകർന്നതെന്നാണ് നിഗമനം. പഞ്ചായത്ത് പ്രസിഡന്റ് മനോജ് മുളപ്പഞ്ചേരി, വാർഡ് മെമ്പർ അരുൺ ബാബു, ബി. ആർ മഞ്ജീഷ് എന്നിവർ സ്ഥലം സന്ദർശിച്ചു.