വൈക്കം : ഗ്രീൻലീഫ് കാർഷിക വികസന സംഘത്തിന്റെ നേതൃത്വത്തിൽ നബാർഡിന്റെ സാമ്പത്തിക സാങ്കേതിക സഹായത്തോടെ പ്രവർത്തിക്കുന്ന വേമ്പനാട് കോസ്റ്റൽ ഫാർമേഴ്‌സ് പ്രൊഡ്യൂസർ കമ്പനിയുടെ ഡയറക്ടർ ബോർഡ് അംഗങ്ങൾക്കും ഓഹരി ഉടമകൾക്കും കർഷകർക്കുമായി ഏകദിന ശില്പശാല നടത്തി.
ലൈഫ് ഫെസ്റ്റ് റിസോർട്ട് കോൺഫറൻസ് ഹാളിൽ നടന്ന സെമിനാർ പ്രസിഡന്റ് അഡ്വ: പി. ഐ. ജയകുമാർ ഉദ്ഘാടനം ചെയ്തു. ഓണത്തിന് ഒരു കുട്ട മരക്കറി പദ്ധതിയുടെ ഭാഗമായി പച്ചക്കറി തൈകളുടെ വിതരണവും നടത്തി. കമ്പനി ചെയർമാൻ ബാബു ഉമ്മർ അദ്ധ്യക്ഷത വഹിച്ചു. കാഞ്ഞിരമിറ്റം അഗ്രോ പ്രൊഡ്യൂസ് കമ്പനി ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ പി. വി. ജോർജ്ജ് ക്ലാസ് നയിച്ചു. കമ്പനി സി. ഇ. ഒ. രേവതി , കെ. വി. സുകുമാരൻ, വി. പി. പ്രഭു, ആർ. റോയി, ലക്ഷ്മി കാരിത്തടം, ആർ. രാധികാദേവി, അനിതാ കുമാരി, പി. ഡി. തങ്കച്ചൻ എന്നിവർ പ്രസംഗിച്ചു.