വൈക്കം: മഴക്കാല രോഗ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി 1603 ാം നമ്പർ എൻ. എസ്. എസ്. കരയോഗത്തിന്റെയും ഗവൺമെന്റ് ഹോമിയോ ഡിസ്പൻസറിയുടെയും ആയുഷ് എൻ.എച്ച്.എമ്മിന്റെയും നേതൃത്വത്തിൽ ബോധവത്ക്കരണ ക്യാമ്പും മരുന്ന് വിതരവും നടത്തി.
പുഴവായിക്കുളങ്ങര ക്ഷേത്രം ഓർഡിറ്റോറിയത്തിൽ നേത്ര രോഗവിദഗ്ദ്ധ സി. വി. ശശികല ക്യാമ്പ് ഉദ്ഘാടനം ചെയ്തു. കരയോഗം പ്രസിഡന്റ് എസ്. മധു അദ്ധ്യക്ഷത വഹിച്ചു. ഡോ: നിഷ മോഹൻ, ഡോ: ജീന ജോസ് എന്നിവർ ക്ലാസ് എടുത്തു.