sndp

വൈക്കം: എസ്.എൻ.ഡി.പി യോഗം 1295ാം നമ്പർ ചെമ്മനത്തുകര വടക്ക് ശാഖയുടെ പുതിയതായി പണി കഴിപ്പിച്ച ഓഫീസ് മന്ദിരം യൂണിയൻ സെക്രട്ടറി എം.പി സെൻ ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ് സതീശൻ കടവിൽ പറമ്പ് അദ്ധ്യക്ഷത വഹിച്ചു. ക്ഷേത്രം മേൽശാന്തി എം.ഡി ഷിബു ശാന്തി പട്ടശ്ശേരിൽ, യൂണിയൻ കമ്മറ്റി അംഗം ലക്ഷ്മണൻ അരിശ്ശേരി ,567 ാം നമ്പർ യൂത്ത് മൂവ്‌മെന്റ് പ്രസിഡന്റ് ശ്യാം മാരേഴത്ത് ,യൂത്ത് മൂവ്‌മെന്റ് സെക്രട്ടറി രമേഷ് കോക്കാട്ട് ,10 16ാം നമ്പർ വനിതാ സംഘം പ്രസിഡന്റ് സിനി സുരേഷ് താന്നിയ്ക്കാപ്പള്ളി, വനിതാ സംഘം സെക്രട്ടറി സുമാ കുസുമൻ പറൂപറമ്പ് ,ബാലവേദി അദ്ധ്യാപകൻ വി.വി കനകാംബരൻ മാഷ് എന്നിവർ പ്രസംഗിച്ചു. ശാഖാ സെക്രട്ടറി ബ്രിജിലാൽ ലാൽഭവൻ സ്വാഗതവും വൈസ് പ്രസിഡന്റ് പുഷ്പൻ നമ്പ്യത്ത് നന്ദിയും പറഞ്ഞു.