rain

കടുത്തുരുത്തി : കാറ്റത്ത് വീടിന്റെ മേൽക്കൂര തകർന്നു വീണു. മാഞ്ഞൂർ പഞ്ചായത്തിലെ 18ാം വാർഡിൽ ഇരവിമംഗലം മുതിര കാലായിൽ മോഹൻദാസിന്റെ വീടിന്റെ മേൽക്കൂരയാണ് തകർന്നു വീണത്. ഞായറാഴ്ച പുലർച്ചെ മൂന്നു മണിയോടെ വീശിയടിച്ച ചുഴലിക്കാറ്റിലാണ് മേൽക്കൂര തകർന്നു വീണത്.വീടിനുള്ളിൽ ഉറങ്ങിക്കിടന്ന കുടുംബാംഗങ്ങൾക്ക് സാരമായി പരുക്കേറ്റു.ടിൻ ഷീറ്റിട്ടമേൽക്കൂരയാണ് തകർന്നു വീണത്. സമീപത്തുള്ള പുരയിടങ്ങളിലെ മരങ്ങളും ശക്തമായ കാറ്റിൽ കടപുഴകി വീണു.