കോട്ടയം : ഖാദർ കമ്മിറ്റി അന്തിമ റിപ്പോർട്ട് വരും മുമ്പേ നടപടി കൈക്കൊള്ളുന്നത് അപക്വവും വിവേകശൂന്യവും ആണെന്ന് ജോസ് കെ മാണി എം.പി പറഞ്ഞു. കെ.എസ്.സി (എം) സംസ്ഥാന കമ്മിറ്റി കോട്ടയത്ത് സംഘടിപ്പിച്ച ഖാദർ കമ്മിറ്റി റിപ്പോർട്ടിനെതിരായ സമരപ്രഖ്യാപന കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.കേരള കോൺഗ്രസ് (എം) ജില്ലാ പ്രസിഡന്റ് സണ്ണി തെക്കേടം, ഉന്നതാധികാര സമിതി അംഗം ജോബ് മൈക്കിൾ, സംസ്ഥാന ജനറൽ സെക്രട്ടറി ജോസ് ടോം, ജോസഫ് ചാമക്കാല, സിറിയക് ചാഴികാടൻ, സുമേഷ് ആൻഡ്രൂസ് ബിജു കുന്നേൽ പറമ്പിൽ എന്നിവർ പ്രസംഗിച്ചു. കെ.എസ്.സി (എം) സംസ്ഥാന പ്രസിഡന്റായി അബേഷ് അലോഷ്യസ് പല്ലാട്ടുക്കുന്നേലിനെ തിരഞ്ഞെടുത്തു.