വൈക്കം : ഉദയം റസിഡൻസ് വെൽഫയർ അസോസിയേഷന്റെ ആഭിമുഖ്യത്തിൽ നടത്തിയ നിയമബോധവൽക്കരണ സെമിനാർ റിട്ടയേർഡ് ജില്ലാ ജഡ്ജിയും മുൻ നിയമസഭ സെക്രട്ടറിയുമായ പി.ഡി.ശാർങ്ധരൻ ഉദ്ഘാടനം ചെയ്തു. സ്ത്രീകൾ നേരിടുന്ന ഉപദ്രവങ്ങളിൽ നിന്നും രക്ഷ നേരിടുന്നതിന് ജില്ലാ പൊലീസിന്റെ കീഴിലുള്ള സീനിയർ സിവിൽ പൊലീസ് ഓഫീസർ ക്ഷേമ സുഭാഷ്, ടീമംഗമായ സിവിൽ പൊലീസ് ഓഫീസർ പ്രീതി എന്നിവർ സ്ത്രീകളെയും കുട്ടികളെയും പരിശീലിപ്പിച്ചു. ചാലപ്പറമ്പ് എൻ. എസ്. എസ് ഓഡിറ്റോറിയത്തിൽ നടന്ന യോഗത്തിൽ പ്രസിഡന്റ് മാധവൻകുട്ടി കറുകയിൽ അദ്ധ്യക്ഷത വഹിച്ചു. ഷാജി തകിടയിൽ, ജയകുമാർ കുര്യപ്പുറം, രവീന്ദ്രൻ അപ്സര, കുഞ്ഞുമോൻ അഖിൽനിവാസ്, ബിന്ദു ജോസഫ് മനക്കപ്പറമ്പിൽ, സി.പി.വിജയ ഗോപാലൻനായർ, പ്രസാദ്, കെ.മുത്താരം, രഘുനാഥൻ നായർ പ്രിയനിവാസ്, സിന്ധു മധുസൂദനൻ, രമണി കുരീപ്പുറം എന്നിവർ നേതൃത്വം നൽകി.