വൈക്കം : ചാലപ്പറമ്പ് ഗുരുദേവ സാന്ത്വനം ചാരിറ്റി ട്രസ്റ്റിന്റെ പ്രതിമാസ പരിപാടിയുടെ ഭാഗമായി മുപ്പത് കുട്ടികൾക്ക് നോട്ട് ബുക്കുകളും കുടയും വിതരണം ചെയ്തു. എസ്. എസ്. എൽ. സി, ബിരുദ തലങ്ങളിൽ മികച്ച വിജയം നേടിയ ആര്യജിത്ത്, അശ്വതി കൊച്ചുമങ്ങാട് എന്നിവർക്ക് ക്യാഷ് അവാർഡും ഉപഹാരങ്ങളും നൽകി. ദീർഘകാലമായി ചികിത്സയിൽ കഴിയുന്ന രണ്ട് പേർക്ക് ചികിത്സാസഹായവും നൽകി. ട്രസ്റ്റ് ചെയർമാൻ ഡി.ശശിധരന്റെ അദ്ധ്യക്ഷതയിൽ ചാലപ്പറമ്പ്, അംബേദ്ക്കർ മെമ്മോറിയൽ കയർ സംഘം ഹാളിൽ ചേർന്ന യോഗം ഡോ.കെ.കെ.ജയപ്രകാശ് ഉദ്ഘാടനം ചെയ്തു. ട്രസ്റ്റ് കൺവീനർ എം.കെ.സുഗുണൻ സ്വാഗതവും ബോർഡ് മെമ്പർ ബിന്ദുക്കുട്ടൻ കീച്ചേരി കൃതജ്ഞതയും പറഞ്ഞു. ശശിധരൻ മനയ്ക്കൽക്കുഴി, സാബു കൊല്ലായിക്കൽ എന്നിവർ സംസാരിച്ചു.