വൈക്കം : എസ്. എൻ. ഡി. പി. യോഗം 130-ാം നമ്പർ അക്കരപ്പാടം ശാഖയിലെ ഓംകാരേശ്വരം ക്ഷേത്രത്തിൽ നിർമ്മിക്കുന്ന ഗുരുമണ്ഡപത്തിന്റെ ശിലാസ്ഥാപനം എസ്.എൻ.ഡി.പി. യൂണിയൻ പ്രസിഡന്റ് പി.വി.ബിനേഷ് നിർവ്വഹിച്ചു. തന്ത്റി കൂനംതൈ പുരുഷൻ, മേൽശാന്തി ചേത്തോത്ത് വിജയൻ എന്നിവർ കാർമ്മികരായി. ക്ഷേത്രം പ്രസിഡന്റ് കെ.കെ.ഉദയപ്പൻ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി പി.പി.ബേബി, എം.ഡി.രാജപ്പൻ, ഷാജി, സുനിൽകുമാർ, എം.കെ.രതീഷ്, ജയൻ, സദാശിവൻ, സോമൻ, പ്രസന്നൻ, പ്രമാനന്ദൻ, ഉദയൻ, എൻ.സി.ഷാജി, ലീല ശശി എന്നിവർ പ്രസംഗിച്ചു.