kissan-saba

വൈക്കം : പ്രളയക്കെടുതിയിൽ നാശനഷ്ടം സംഭവിച്ച പച്ചക്കറി, നാളികേര മേഖലയിലെ കർഷകർക്ക് മതിയായ നഷ്ടപരിഹാരം അനുവദിക്കണമെന്ന് അഖിലേന്ത്യാ കിസാൻസഭ വൈക്കം മുൻസിപ്പൽ കൺവെൻഷൻ ആവശ്യപ്പെട്ടു.
ജില്ലാ സെക്രട്ടറി ഇ.എൻ.ദാസപ്പൻ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് കെ.വി.പവിത്രൻ അദ്ധ്യക്ഷത വഹിച്ചു. എം.ഡി.ബാബുരാജ്, കെ.രഘുനന്ദനൻ, തപസ്യാ പുരുഷോത്തമൻ, കെ.കെ.ചന്ദ്രബാബു, അനിൽ ബിശ്വാസ്, കെ. രമേശൻ, കെ. പ്രസന്നൻ എന്നിവർ പ്രസംഗിച്ചു. പുതിയ ഭാരവാഹികളായി കെ.വി.പവിത്രൻ (പ്രസിഡന്റ്), കെ.രഘുനന്ദനൻ (സെക്രട്ടറി), ഹരികുമാർ (ട്രഷറർ), മോഹനൻ (ജോയിന്റ് സെക്രട്ടറി) എന്നിവരെ തിരഞ്ഞെടുത്തു.