നെച്ചിപ്പുഴൂർ: ദേവീവിലാസം എൻ.എസ്.എസ് എൽ.പി. സ്‌കൂളിൽ എന്റെ കൗമുദി പദ്ധതി തുടങ്ങി. വലവൂർ സഹകരണ ബാങ്കാണ് സ്‌കൂളിലേക്ക് ആവശ്യമായ പത്രം സ്‌പോൺസർ ചെയ്തത്. വലവൂർ ബാങ്ക് പ്രസിഡന്റ് ഫിലിപ്പ് കുഴികുളം പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചു. ഹെഡ്മിസ്ട്രസ് ബിന്ദു. ജി. നായർ കേരളകൗമുദി പത്രം ഏറ്റുവാങ്ങി. ബാങ്ക് ഭരണസമിതിയംഗം ശാരദക്കുഞ്ഞമ്മ, സെക്രട്ടറി കെ.കെ. ഗോപാലകൃഷ്ണൻ നായർ, സ്‌കൂൾ പി.ടി.എ. ഭാരവാഹികളായ ആർ. ഉണ്ണിക്കൃഷ്ണൻ, ആർദ്ര ചിന്മയൻ , അദ്ധ്യാപകരായ നിതിൻ പി.വി. ആരതി രാജ്, മിഥു ഉമേഷ്, ചിത്രാ ശ്രീകുമാർ തുടങ്ങിയവർ ആശംസകൾ നേർന്നു. കേരളകൗമുദി അസി. സർക്കുലേഷൻ മാനേജർ എ.ആർ. ലെനിൻ മോൻ എന്റെ കൗമുദി പദ്ധതിയെക്കുറിച്ച് വിശദീകരിച്ചു. അദ്ധ്യാപിക സ്വാതി സുഭാഷ് സ്വാഗതവും കേരളകൗമുദി പാലാ ലേഖകൻ സുനിൽ പാലാ നന്ദിയും പറഞ്ഞു.