പാലാ : ടൗൺ എംപ്ലോയിമെന്റ് എക്‌സ്‌ചേഞ്ചിലെ തിരക്ക് വലയ്ക്കുന്നതായി പരാതി. എസ്.എസ്.എൽ.സി, പ്ലസ് ടൂ, ബിരുദം, ടെക്‌നിക്കൽ പരീക്ഷകളുടെ സർട്ടിഫിക്കറ്റുകൾ ലഭിച്ചു തുടങ്ങിയതോടെ എക്‌സ്‌ചേഞ്ചിൽ പേര് രജിസ്റ്റർ ചെയ്യാനെത്തുന്നവരുടെ തിരക്ക് വർദ്ധിച്ചിരിക്കുകയാണ്. മണിക്കൂറുകൾ നിന്നാണ് പലരും അപേക്ഷ നൽകുന്നത്. ഉദ്യോഗാർത്ഥികൾ ഉണ്ടാകുന്ന ബുദ്ധിമുട്ട് പരിഹരിക്കാൻ നടപടിയെടുക്കണമെന്ന് പാലാ പൗരസമിതി യോഗം ചേർന്ന് ആവശ്യപ്പെട്ടു. യോഗത്തിൽ പി. പോത്തൻ, സേബി വെള്ളരിങ്ങാട്, ജെയിംസ് ചാലിൽ, രാജു പുതുമന, ജോയി ചാലിൽ, സോജൻ വെള്ളരിങ്ങാട്ട് എന്നിവർ പ്രസംഗിച്ചു.