അടിമാലി: കാട്ടാനകൾ ഇവിടെ ചുറ്റിത്തിരിയാൻ തുടങ്ങിയിട്ട് ഒന്നും രണ്ടും ദിവസമല്ല, ഒരു മാസം. വന്നപോലെ പോകുമെന്ന പ്രതീക്ഷകൾ തെറ്റി. നശിപ്പിക്കാവുന്നത്രയും നാശം വരുത്തിക്കൊണ്ടിരിക്കുകയാണ്. മാങ്കുളം പഞ്ചായത്തിലെ ആനക്കുളം തൊണ്ണൂറ്റാറ് നിവാസികളാണ് സ്വര്യ ജീവിതം നഷ്ടപ്പെട്ടവർ.സാധാരണ ആന നാ്രലിറങ്ങുക പതിവാണ്. ഒന്ന് പേടിപ്പിച്ച് വിട്ടൽ പോകുമായിരുന്നു. ചിലത് സുറേ നാശനഷ്ടങ്ങൾ വരുത്തി തിരികെപ്പോകും. ഇത്തവണ ആ പതിവൊക്കെ തെറ്റി. .വനത്തിൽ നിന്നും കൂട്ടമായെത്തിയ ആനകൾ ജനവാസ മേഖലയിൽ ചുറ്റിത്തിരിയുകയാണ്. നാട്ടുകാരോട് യാതൊരു കാരുണ്യവും ഇല്ലാത്തപോലെയാണ് പെരുമാറ്റം. കഴിഞ്ഞ ഏതാനും ദിവസങ്ങൾ കൊണ്ട് ആനകൾ ഏക്കറു കണക്കിന് പ്രദേശത്തെ കൃഷികൾ നശിപ്പിച്ചു. വാഴയും ചക്കയും തെങ്ങുമെല്ലാം ഉള്ളതിനാലാകാം തിരികെ വനത്തിലേക്ക് മടങ്ങാൻ തയ്യാറാകുന്നില്ല.തുരത്താൻ ശ്രമിക്കുന്തോറും കൂടുതൽ അപകടകാരികളാകുന്ന ആനകൾ പ്രദേശത്ത് ഭീകരാന്തരീക്ഷം സൃഷ്ടിക്കുന്നു.ആദിവാസി മേഖലയായ കോഴിയിളക്കുടിയിൽ നിന്നുമായിരുന്നു ആനകൾ ആനക്കുളത്തിറങ്ങിയത്.ആനക്കുളത്തും തൊണ്ണൂറ്റാറിലും പെരുമ്പൻകുത്തിലും ആനകൾറോന്ത് ചുറ്റുകയാണ്.മൂന്നാർ റാപ്പിഡ് റെസ്‌പോൺസ് അംഗങ്ങൾ എത്തി കാട്ടാനകളെ തുരത്താൻ ശ്രമം നടത്തിയെങ്കിലും അവ ഫലം കണ്ടില്ല.കാട്ടാനകളെ ഭയന്ന്കൊച്ചു കുട്ടികൾ അടക്കം ഉറക്കമളച്ചിരുന്നാണ് നേരം വെളുപ്പിക്കുന്നത്.പരമ്പരാഗത രീതിയിലുള്ള പടക്കം പൊട്ടിക്കലും വലിയ ശബ്ദമുണ്ടാക്കി ഒഴിവാക്കാൻ നടത്തിയ ശ്രമമെല്ലാം വിഫലമായി. കൃഷി നാശം ഏറി വരുന്നതിനാൽ പ്രദേശത്തെ ആളുകളും രോഷാകുലരാണ്.വനംവകുപ്പ് സംഭവത്തിന്റെ ഗൗരവം ഉൾക്കൊണ്ടിട്ടില്ലെന്നാണ് നാട്ടുകാരുടെ ആക്ഷപം. കുങ്കിയാനകളെ എത്തിച്ചോ മറ്റേതെങ്കിലും മാർഗ്ഗത്തിലൂടെയോ ആനകളെ തുരത്തണമെന്ന് കർഷകർ ആവശ്യപ്പെടുന്നു.