കോട്ടയം: 30 കളിവള്ളങ്ങളെ പങ്കെടുപ്പിച്ച് കവണാറ്റിൻകര ടൂറിസം ജലമേള സെപ്തംബ‌ർ 12ന് നടത്താൻ ക്ലബ് ഹാളിൽ ചേർന്ന യോഗം തീരുമാനിച്ചു. 20 ലക്ഷം രൂപയുടെ ബഡ്ജറ്റും അംഗീകരിച്ചു. ക്ലബ്ബിന്റെ പുതിയ പ്രസിഡന്റായി ടി.ഡി.ഹരിദാസ്, സെക്രട്ടറിയായി സി.കെ.വിശ്വൻ ആറ്റുചിറ എന്നിവരെ തിരഞ്ഞെടുത്തു. അശോകൻ കരീമഠം(വൈസ് പ്രസിഡന്റ്), പ്രസേനൻ പുതുപ്പറമ്പ് (ജോയിന്റ്സെക്രട്ടറി), സാന്റപ്പൻ പുത്തൻപറമ്പ് (ട്രഷറ‌ർ), ബാബു ഉഷസ് (പബ്ലിസിറ്റി കൺവീനർ ), എ.പി.ഗോപി (ജനറൽ കൺവീനർ) എന്നിവരാണ് മറ്റു ഭാരവാഹികൾ .