കോട്ടയം: കുമരകം 116-ാമത് ശ്രീനാരായണ ജയന്തി മത്സര വള്ളംകളി സെപ്തംബർ 13ന് കോട്ടതോട്ടിൽ നടക്കും. 20 ലക്ഷം രൂപയുടെ ബഡ്ജറ്റ് അംഗീകരിച്ചു. പ്രളയത്തെ തുടർന്ന് കഴിഞ്ഞ വർഷം വള്ളംകളി മത്സരം ഒഴിവാക്കി ജലഘോഷയാത്ര മാത്രമായി ചുരുക്കി ഒരു ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ക്ലബ് നൽകിയിരുന്നു .
ക്ലബ്ബ് പ്രസിഡന്റ് വി.എസ്.സുഗേഷൻ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ജനറൽ സെക്രട്ടറി പി.എസ്.രഘു ,എ.കെ.ജയപ്രകാശ്, വി.പി.അശോകൻ, പുഷ്കരൻ കുന്നത്ത് ചിറ തുടങ്ങിയവർ പ്രസംഗിച്ചു .