കോട്ടയം: ന്യൂനപക്ഷ മോർച്ച സംസ്ഥാനതല മെമ്പർഷിപ്പ് കാമ്പയിന് കോട്ടയത്ത് തുടക്കമായി. ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി എ.എൻ രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. കേരളത്തിന്റെ രാഷ്ട്രീയചരിത്രം മാറ്റി കുറിക്കുന്ന തരത്തിലായിരിക്കും വരും ദിവസങ്ങളിലെ അംഗത്വവിതരണമെന്ന് അദ്ദേഹം പറഞ്ഞു. കേരളത്തിലെ രണ്ട് പ്രബല പാർട്ടികളിലെ മുൻ എം.എൽ.എയും എം.പി യും വരും ദിവസങ്ങളിൽ ബി.ജെ.പിയിൽ ചേരും. ന്യൂനപക്ഷങ്ങൾക്കിടയിൽ പാലമായി മാറാൻ ന്യൂനപക്ഷ മോർച്ചയ്ക്ക് സാധിക്കണമെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാന അദ്ധ്യക്ഷൻ നോബിൾ മാത്യു അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി സി.പി.സെബാസ്റ്റ്യൻ സ്വാഗതവും ,കെ .സി. എബ്രഹാം നന്ദിയും പറഞ്ഞു. ഡാനി ജെ പോൾ, ജിജോ ജോസഫ്, ബിജോയ് തോമസ്, ജബ്ബാർ ,ടി.ടി.ആന്റോ ,ഷിബു ആന്റണി ,റിസൺ ചെവിടൻ എന്നിവർ സംസാരിച്ചു.