തമ്പലക്കാട്: തൃക്കോവിൽ മഹാദേവ ക്ഷേത്രത്തിലെ അഷ്ടബന്ധകലശം ഭക്തി സാന്ദ്രമായി. രാവിലെ കലശചടങ്ങുകൾ ആരംഭിച്ചു. കുംഭേശ കലശാഭിഷേകത്തിനും ബ്രഹ്മകലശാഭിഷേകത്തിനും ശേഷം അഷ്ടബന്ധസ്ഥാപനം നടന്നു. തന്ത്രി പറമ്പൂരിലത്ത് രാകേഷ് നാരായണൻ ഭട്ടതിരിപ്പാടിന്റെയും മേൽശാന്തി കല്ലാരവേലിൽ പരമേശ്വര ശർമ്മയുടെയും കാർമ്മികത്വത്തിലായിരുന്നു ചടങ്ങുകൾ. 11നാണ് നാലാംകലശം. രാവിലെ ബ്രഹ്മകലശാഭിഷേകം. വൈകിട്ട് ആറിന് അങ്കി സമർപ്പണം. ഏഴിന് കൊടിയേറ്റോടെ ഉത്സവത്തിന് തുടക്കമാകും. 17ന് പള്ളിവേട്ടയും 18ന് ആറാട്ടും നടക്കും.