zeebraline
അടിമാലി സെൻട്രൽ ജംഗ്ഷനിലെ മാഞ്ഞു പോയ സീബ്രാലൈൻ

അടിമാലി: ടൗണിലെ സീബ്രാലൈനുകൾ ഇല്ലാതെയായതോടെ കാൽനടയാത്രക്കാർ ദുരിതത്തിലായി അടിമാലി ദേശീയ പാത ജംഗഷനിൽ താലൂക്ക് ആശുപത്രിക്ക് മുൻപിലുള്ള സീബ്രാലൈനും താലൂക്ക് ആശുപത്രിയുടെ തന്നെ കല്ലാർകുട്ടി റോഡിൽ ഉള്ള സീബ്രാലൈനും പൂർണ്ണമായി മാഞ്ഞു . ഇതോടെ എതുവഴി റോഡ് മുറിച്ച്കടക്കണമെന്നറിയാതെ രോഗികളും വഴിയാത്രക്കാരും ആശങ്കപ്പെടാറുണ്ട്. കല്ലാർകൂട്ടി റോഡിലുള്ള സീബ്രാലൈൻ വഴിയാണ് ആശുപത്രി ജീവനക്കാർ താമസിക്കുന്ന ക്വാട്ടേഴ്‌സിലേയ്ക്ക് കാൽനടയായി പോവുക. ഡ്യൂട്ടി സമയം കഴിഞ്ഞ് ഡോക്ടർമാരെ കാണുന്നതിനും ഈ സീബ്രാലൈനിൽ കൂടിയാണ്. കഴിഞ്ഞ പ്രളയകാലത്ത് മാഞ്ഞു പോയ സീബ്രാലൈനുകൾ പിന്നെ തെളിഞ്ഞിട്ടില്ല. ഗവണ്മെന്റ് സ്‌കൂൾ, എസ് എൻ ഡി പി സ്‌കൂൾ എന്നിവയ്ക്കടുത്തും സീബ്രാലൈനുകൾ മാഞ്ഞു പോയി.