പാലാ: ഇന്ധന വില വർധന, വൈദ്യുതി ചാർജ് വർധന എന്നിവ മൂലം സർക്കാരുകൾ ജനത്തെ കൊള്ളയടിക്കുകയാണെന്ന് കെ.ടി.യു.സി എം പാലാ നിയോജകമണ്ഡലം സെക്രട്ടറിയേറ്റ് ആരോപിച്ചു. പാലാ ബ്ലൂമൂൺ ഓഡിറ്റോറിയത്തിൽ നടന്ന യോഗത്തിൽ യൂണിയൻ പ്രസിഡന്റ് ജോസുകുട്ടി പൂവേലിൽ അദ്ധ്യക്ഷത വഹിച്ചു. അഡ്വ.ജോബി കുറ്റിക്കാട്ട്, ടോമി മൂലയിൽ,ഷിബു കാരമുള്ളിൽ, ദേവസ്യാച്ചൻ വട്ടക്കുന്നേൽ, എം.ടി.മാത്യു, സാബു കാരയ്ക്കൻ, സിബി പുന്നത്താനം, ടോമി കണ്ണകുളം, ടോമി കട്ടയിൽ, വിൻസെന്റ് തൈമുറി, ബിബിൻ പുളിക്കൽ തുടങ്ങിയവർ പ്രസംഗിച്ചു.