കോട്ടയം: വിക്ടർ ജോർജ് അനുസ്മരണവും പത്രപ്രവർത്തക ദിനാചരണവും ഇന്ന് നടക്കും. കോട്ടയം പ്രസ്‌ക്ലബില്‍ ഉച്ചയ്ക്ക്12.30ന് നടക്കുന്ന ചടങ്ങിൽ ജോസ് കെ മാണി എംപി മുഖ്യാതിഥിയാവും. പ്രസ്‌ക്ലബ് പ്രസിഡന്റ് സാനു ജോർജ് തോമസ് അദ്ധ്യക്ഷത വഹിക്കും. വി.എൻ വാസവൻ പങ്കെടുക്കും. വിക്ടർ ജോർജ് സ്മാരക പുരസ്‌കാരം നേടിയ ബിബിൻ സേവ്യർ,​ ജൂറിയുടെ പ്രത്യേക പരാമർശം നേടിയ ഫോട്ടോഗ്രാഫർമാരായ റിജോജോസഫ് ,ശിവപ്രസാദ് എന്നിവരെ ആദരിക്കും.