വൈക്കം: മഹാദേവ ക്ഷേത്രത്തിലെ പുറം പണിക്ക് സഹായിയായിരുന്നയാളെ ക്ഷേത്ര കുളത്തിൽ മുങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ചേർത്തല തിരുനെല്ലൂർ പുത്തൻപുരയ്ക്കൽ ദേവസ്യയുടെ മകൻ പി.ഡി. തോമസാണ് (54) മരിച്ചത് . ഇന്നലെ വൈകിട്ട് കുളക്കടവിൽ വസ്ത്രങ്ങൾ ഇരിക്കുന്നതുകണ്ട് നാട്ടുകാർ അറിയിച്ചതനുസരിച്ച് പൊലീസും ഫയർ ഫോഴ്‌സും എത്തി നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെടുത്തത്. മൃതദേഹം താലൂക്ക് ആശുപത്രി മോർച്ചറിയിലേയ്ക്ക് മാറ്റി. മാതാവ്: ത്രേസ്യാമ്മ, സഹോദരങ്ങൾ: വർഗീസ്, മറിയം. സംസ്‌കാരം ഇന്നു തിരുനെല്ലൂർ സെന്റ് ജോസഫ് പള്ളിയിൽ.
വർഷങ്ങളായി വൈക്കത്താണ് തോമസ് താമസിച്ചിരുന്നത്. മുങ്ങി മരണത്തെ തുടർന്ന് ശുദ്ധിക്രിയകൾക്ക് ശേഷം വൈകിയാണ് വൈകിട്ട് നട തുറന്നത്.