പാലാ : 'യുവജനം സമാധാനത്തിന് എന്ന മുദ്രാവാക്യവുമായി പാലാ രൂപതയിലെ യുവജനങ്ങൾ രൂപതയിൽ എസ്.എം.വൈ.എം യൂണിറ്റുകളുടെ നേതൃത്വത്തിൽ സമാധാന നടത്തയജ്ഞം സംഘടിപ്പിച്ചു. കെ.സി.വൈ.എം സംസ്ഥാന സമിതി കേരളത്തിലെ 32 രൂപതകളിൽ നടത്തിയ സമാധാന സന്ദേശയാത്രയുടെ രണ്ടാം ഘട്ടം ആയാണ് യുവജന ദിനമായ ഏഴിന് പാലാ രൂപത എസ്. എം. വൈ .എം സമാധാന നടത്തം സംഘടിപ്പിച്ചത്. വിവിധ ഇടവകകളിൽ ആയി ആയിരക്കണക്കിന് യുവജനങ്ങൾ സമാധാന നടത്തത്തിൽ പങ്കാളികളായി. പാലാ രൂപത ഭാരവാഹികളും വിവിധ മേഖലകളിലെ ഭാരവാഹികളും പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.