വെച്ചൂർ : നബാർഡിന്റെ അംഗീകാരത്തോടെ പ്രവർത്തിക്കുന്ന ഗ്രീൻലീഫ് കാർഷിക വികസന സംഘത്തിന്റെ ഭാഗമായുള്ള, കർഷകർക്ക് ഗ്രീൻലീഫ് മോഡൽ പച്ചക്കറി കൃഷിയിലൂടെ ''ഓണത്തിന് ഒരു കുട്ട മരക്കറി' ഉത്പാദിപ്പിച്ച് നൽകുന്ന പദ്ധതിയ്ക്ക് തുടക്കം കുറിച്ചു. പച്ചക്കറിയുടെ ഇടയിൽ, ബന്ദി, ജമന്തി, ചോളം എന്നിവ നട്ടുപിടിപ്പിച്ച് കീടനാശിനി ഉപയോഗം ഒഴിവാക്കുന്ന കൃഷിയാണ് ഗ്രീൻലീഫ് മോഡൽ പച്ചക്കറി കൃഷി. ഗ്രീൻലീഫ് കാർഷിക വികസന സംഘത്തിലെ അംഗങ്ങൾ വേമ്പനാട് കോസ്റ്റൽ ഫാർമേഴ്സ് പ്രൊഡ്യൂസർ കമ്പനി, ഗ്രീൻലീഫ് ജൈവകർഷക സ്വാശ്രയസംഘങ്ങൾ, ഗ്രീൻലീഫ് ഫാർമേഴ്സ് ക്ലബ്ബുകൾ എന്നിവയിലെ അംഗങ്ങൾക്ക് സൗജന്യമായി പച്ചക്കറി വിത്തുകൾ നൽകും. കൂടാതെ മികച്ച കർഷകരെ കണ്ടെത്തി ക്യാഷ് അവാർഡ്, പ്രശസ്തി പത്രവും നല്കും. പരിപാടിയുടെ ഉദ്ഘാടനം ഗ്രീൻലീഫ് പ്രസിഡന്റ് അഡ്വ.പി.ഐ.ജയകുമാർ നിർവ്വഹിച്ചു. ചെയർമാൻ ബാബു ഉമ്മർ അദ്ധ്യക്ഷത വഹിച്ചു. ആർ.രാധികാദേവി, ഗ്രീൻലീഫ് സെക്രട്ടറി പി.പി.പ്രഭു, ആർ.റോയി, വർഗീസ് വാതപ്പള്ളി, അഡ്വ.കുര്യൻ മാത്യു, പി.ഡി.തങ്കച്ചൻ, സുകുമാരൻ, ടി.എസ്.മനോജ്, നവീന്ദ്രലാൽ, രോഹിണി എന്നിവർ പ്രസംഗിച്ചു.