തലയോലപ്പറമ്പ് : സംസ്ഥാന സാക്ഷരതാ മിഷൻ, പൊതുവിദ്യാഭ്യാസ വകുപ്പ് എന്നിവ സംയുക്തമായി നടത്തുന്ന പത്താംതരം ഹയർ സെക്കൻഡറി കോഴ്സുകൾക്ക് ഇപ്പോൾ അപേക്ഷിക്കാം. പത്താംതരം തുല്യതക്ക് 17 വയസും ഹയർ സെക്കൻഡറി തുല്യതക്ക് 22 വയസും പൂർത്തിയായവർക്കാണ് അവസരം. പി.എസ്.സി അംഗീകരിച്ചതും ഉപരിപഠന സാദ്ധ്യതയുള്ളതുമായ സർട്ടിഫിക്കറ്റ് നൽകും. വിവരങ്ങൾക്ക് തലയോലപ്പറമ്പ് വടയാർ തുടർവിദ്യാഭ്യാസ കേന്ദ്രവുമായോ, 8281172026, 8281025624 എന്നീ നമ്പരുകളിലോ ബന്ധപ്പെടണം.