തലയോലപ്പറമ്പ് : എസ്.എൻ.ഡി.പി യോഗം തലയോലപ്പറമ്പ് യൂണിയൻ വനിതാ സംഘം നേതൃത്വ സമ്മേളനം യൂണിയൻ സെക്രട്ടറി അഡ്വ.എസ്.ഡി.സുരേഷ്ബാബു ഉദ്ഘാടനം ചെയ്തു . അരയങ്കാവ് എസ്.എൻ. ഓഡറ്റോറിയത്തിൽ നടന്ന സമ്മേളനത്തിൽ പ്രസിഡന്റ് പദ്മിനി തങ്കൻ അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ പ്രസിഡന്റ് ഇ.ഡി.പ്രകാശൻ മുഖ്യ പ്രസംഗം നടത്തി. സെക്രട്ടറി സുലഭസജീവ്, ബിനു വെളിയനാട്, കുമാരി മോഹൻ, മഞ്ജു സജി, ധന്യ പുരുഷോത്തമൻ, അല്ലി വാസു, അജേഷ്‌കുമാർ,യു.എസ്. പ്രസന്നൻ, സുനിത അജിത്, ശ്രീദവി പ്രസന്നൻ, സുബോധിനി എന്നിവർ പ്രസംഗിച്ചു