തലയോലപ്പറമ്പ്: പെരുവ നരസിംഹസ്വാമി ക്ഷേത്രത്തിന്റെ ഉപക്ഷേത്രമായ ചടയൻകാവ് പഞ്ചമൂർത്തി ക്ഷേത്രത്തിലെ പ്രതിഷ്ഠാ വാർഷികം നാളെ നടക്കും. തന്ത്രി മനയത്താറ്റില്ലത്ത് അനിൽ ദിവാകരൻ നമ്പൂതിരി മുഖ്യ കാർമ്മികത്വം വഹിക്കും. രാവിലെ 7ന് ഗണപതിഹോമം, നവകം, പഞ്ചഗവ്യം, 9ന് കലശാഭിഷേകം എന്നിവയാണ് പ്രധാന ചടങ്ങുകൾ.