ayyappan

കുമളി: റോഡരുകിലിരുന്ന് മൂത്രം ഒഴിക്കുകയായിരുന്നയാൾ ബസിനടിയിൽപ്പെട്ട് മരിച്ചു. കുമളി അമ്പാടി കവലയിൽ തൊട്ടപ്പള്ളിയിൽ അയ്യപ്പൻ (60) ആണ് മരിച്ചത്. ഇന്നലെ രാവിലെ ഒൻപതിന് കുമളി- തമിഴ്നാട് അതിർത്തിയോട് ചേർന്നുള്ള ബസ് സ്റ്റാന്റിന് സമീപമാണ് അപകടം. കമ്പത്ത് പോയി തിരികെ വന്നിറങ്ങിയതിന് ശേഷം റോഡരുകിലിരുന്ന് മൂത്രം ഒഴിക്കുകയായിരുന്നു. സ്റ്റാന്റിൽ നിന്ന് പിന്നോട്ടെടുത്ത തമിഴ്നാട് ട്രാൻസ്പോർട്ട് കോർപ്പറേഷന്റെ ബസ് അയ്യപ്പന്റെ തലയിലൂടെ കയറിയിറങ്ങി. ഇയാൾ തൽക്ഷണം മരിച്ചു. സംസ്കാരം നടത്തി.ഭാര്യ : സെൽവി. മകൻ: സുരേഷ് (ഓട്ടോ ഡ്രൈവർ)