sndp

വൈക്കം : എസ്.എൻ.ഡി.പി യോഗം 119-ാം നമ്പർ ഇടയാഴം ശാഖയുടെ ഗുരു ദർശന വിചാരവേദി യോഗം അസിസ്റ്റന്റ് സെക്രട്ടറി പി.പി. സന്തോഷ് ഉദ്ഘാടനം ചെയ്തു. യൂണിയൻ സെക്രട്ടറി എം.പി.സെൻ പഠനക്ലാസ് നയിച്ചു. ശാഖാ പ്രസിഡന്റ് ജയകുമാർ ചക്കാല, വൈസ് പ്രസിഡന്റ് ജിനി നടുമുറി, സെക്രട്ടറി രജിമോൻ വടക്കേടത്ത്, ഗുരുദർശന വേദി ചെയർമാൻ ജയകുമാർ ത്രയംബകം, കൺവീനർ കവിത രാജീവ് എന്നിവർ പ്രസംഗിച്ചു.