akkarapadom

വൈക്കം : എസ്.എൻ.ഡി.പി. യോഗം 130-ാം നമ്പർ അക്കരപ്പാടം ശാഖയുടെ ശ്രീഓംകാരേശ്വരം ക്ഷേത്രത്തിൽ അഷ്ടബന്ധനവീകരണവും അഷ്ടമംഗലപ്രശ്‌ന പരിഹാരക്രിയകളും നടത്തി. കൂനംതൈ പുരുഷൻ തന്ത്റിയുടെ മുഖ്യകാർമ്മികത്വത്തിൽ രാവിലെ ബ്രഹ്മകലശാഭിഷേകം, പരികലശാഭിഷേകം, ഉപദേവതാ കലശാഭിഷേകം എന്നിവ നടത്തി. മേൽശാന്തി ചേത്തോത്ത് വിജയൻ സഹകാർമ്മികനായി. ബ്രഹ്മകലശം എഴുന്നള്ളിപ്പ് ക്ഷേത്രത്തിന് പ്രദക്ഷിണം വച്ചു. ഉച്ചയ്ക്ക് പ്രസാദഊട്ടും നടത്തി. യൂണിയൻ പ്രസിഡന്റ് പി.വി. ബിനേഷ് മുഖ്യപ്രഭാഷണം നടത്തി. പ്രസിഡന്റ് കെ.കെ.ഉദയപ്പൻ, സെക്രട്ടറി പി.പി.ബേബി, എം.ഡി.രാജപ്പൻ, എം.ആർ.രതീഷ്, സുനിൽ കുമാർ, എൻ.സി.ഷാജി, ലീല ശശി, പ്രേമാനന്ദൻ, ഉദയൻ എന്നിവർ നേതൃത്വം നൽകി.