വൈക്കം : നഗരസഭ സാക്ഷരതാ തുടർവിദ്യാ കേന്ദ്രത്തിന്റെയും 9-ാം വാർഡ് എ.ഡി.എസ്. അയൽക്കൂട്ടത്തിന്റെയും നേതൃത്വത്തിൽ നടത്തിയ വായനാവാരാചണ പരിപാടിയും എ.ഡി.എസ് വാർഷികാഘോഷവും നഗരസഭാ ചെയർമാൻ പി. ശശിധരൻ ഉദ്ഘാടനം ചെയ്തു.
ആറാട്ടുകുളങ്ങര എസ്.എൻ.ഡി.പി ആഡിറ്റോറിയത്തിൽ നടന്ന സമ്മേളനത്തിൽ വാർഡ് കൗൺസിലർ നിർമ്മലാ ഗോപി അദ്ധ്യക്ഷത വഹിച്ചു. കൗൺസിലർമാരായ അഡ്വ. അംബരീഷ് ജി. വാസു, എ.സി. മണിയമ്മ, അനിൽ ബിശ്വാസ്, സി.ഡി.എസ് ചെയർപേഴ്‌സൺ വത്സലാ ശിവൻ, എൻ. മോഹനൻ, വിജയകുമാരി, നിഷാ അജി, പ്രേരക് ഉഷാകുമാരി എന്നിവർ പ്രസംഗിച്ചു. വായനാ ക്വിസ് മത്സരവും നടത്തി.