പാലാ : ലക്ഷങ്ങൾ മുടക്കി നഗരത്തിൽ സ്ഥാപിച്ച ഇ-ടോയ്‌ലറ്റ്കൾ നഗരസഭ പൊളിച്ചുമാറ്റാനൊരുങ്ങുന്നു.15 ലക്ഷം രൂപ എം.പി ഫണ്ടുപയോഗിച്ച് അഞ്ച് വർഷം മുൻപാണ് മുനി.ബസ് സ്റ്റാൻഡിന് സമീപം ടോയ്‌ലെറ്റുകൾ സ്ഥാപിച്ചത്. ലളിതവും സൗകര്യപ്രദവുമെന്ന് പറഞ്ഞ് സ്ഥാപിച്ച ടോയ്‌ലെറ്റുകൾ തുടക്കം മുതൽ തകരാറിലായിരുന്നു. ഒരാഴ്ച തികച്ച് പ്രവർത്തിച്ചില്ല. പ്രവർത്തന രീതി അറിയാതിരുന്നതും വെള്ളമില്ലാതിരുന്നതും സാമൂഹ്യവിരുദ്ധശല്യവും തുടക്കത്തിൽ പ്രശ്‌നങ്ങൾ സൃഷ്ടിച്ചു. ആദ്യഘട്ടങ്ങളിൽ തകരാർ പരിഹരിച്ചെങ്കിലും പിന്നീടുണ്ടായില്ല. നഗരത്തിൽ ആവശ്യത്തിന് ശൗചാലയങ്ങൾ ഇല്ലെന്ന ആക്ഷേപം നിലനിൽക്കുമ്പോഴാണ് ലക്ഷങ്ങൾ പാഴാക്കിയ ഇ-ടോയ്‌ലെറ്റുകൾ സിനിമ പോസ്റ്ററുകളും പേറി നോക്കുകുത്തിയായി നിൽക്കുന്നത്.