എരുമേലി : എസ്.എൻ.ഡി.പി യോഗം പരുവ ശാഖ പൊതുയോഗവും തിരഞ്ഞെടുപ്പും യോഗം അസി.സെക്രട്ടറി എം.വി.അജിത് കുമാർ ഉദ്ഘാടനം ചെയ്തു. എരുമേലി യൂണിയൻ പ്രസിഡന്റ് കെ.ബി.ഷാജി അദ്ധ്യക്ഷത വഹിച്ചു. എസ്.എസ്.എൽ.സി, പ്ളസ്ടു പരീക്ഷകളിൽ ഉന്നത വിജയം നേടിവരെ അനുമോദിച്ചു. ഇ.ആർ.ഷിബുകുമാർ, എസ്.ജയകുമാർ, ഇ.എസ്.പ്രദീപ്, ഡി.രാജസിംഹൻ, കെ.ജി.രാജേന്ദ്രൻ, മഞ്ജു അനിൽ, ബിന്ധ്യ അനിൽ, പ്രണവ് പ്രദീപ്, അഭിഷേക് തുടങ്ങിയവർ പ്രസംഗിച്ചു. ഭാരവാഹികളായി എസ്.ജയകുമാർ (പ്രസിഡന്റ് ), ഇ.എസ്. പ്രദീപ് (വൈസ് പ്രസിഡന്റ് ), ഇ. ആർ.ഷിബുകുമാർ (സെക്രട്ടറി), എം.സി.ഭദ്രൻ (യൂണിയൻ കമ്മിറ്റി അംഗം), ടി.വി.അനീഷ് കുമാർ, വിജി കൊല്ലംപറമ്പിൽ, വിഷ്ണു വിജയ്, മഞ്ജു അനിൽ, സിന്ധു സതീഷ്, സുജ സദാനന്ദൻ, ബിന്ധ്യ അനിൽ (മാനേജിംഗ് കമ്മിറ്റി അംഗങ്ങൾ) എന്നിവരെ തിരഞ്ഞെടുത്തു.