ചങ്ങനാശേരി: കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ സൗത്ത് വെസ്റ്റ് യൂണിറ്റ് കൺവെൻഷനും ദീർഘകാലം സംഘടനയുടെ പ്രസിഡന്റും രക്ഷാധികാരിയായിരുന്ന എ.കെ തമ്പാന്റെ അനുസ്മരണവും നാളെ ഉച്ചകഴിഞ്ഞ് മൂന്നിന് സീനിയർ സിറ്റിസൺ ഭവനിൽ നടക്കും. യോഗം ജില്ലാ പ്രസിഡന്റ് ടി. കെ എബ്രഹാം ഉദ്ഘാടനം ചെയ്യും. യൂണിറ്റ് പ്രസിഡന്റ് ടി. ഇന്ദിരാദേവി അദ്ധ്യക്ഷത വഹിക്കും.