ചങ്ങനാശേരി: അടച്ചുപൂട്ടൽ ഭീഷണി നേരിട്ടിരുന്ന ചങ്ങനാശേരി ആർ.എം.എസ്. ഓഫീസ് വാടകകെട്ടിടത്തിൽ നിന്നും ഹെഡ് പോസ്റ്റോഫീസ് കെട്ടിടത്തിലേക്ക് മാറ്റി സ്ഥാപിക്കാൻ തീരുമാനമായി. ഇതുമായി ബന്ധപ്പെട്ട ക്രമീകരണങ്ങൾക്കായി ഇന്നലെ രാവിലെ ആർ.എം.എസ്. സീനിയർ സൂപ്രണ്ട് കെ.കെ. ഡേവിസ്, ഇൻസ്പെക്ടർ ടി.പി. കൃഷ്ണകുമാർ, ഇലക്ട്രിക്കൽ, സിവിൽ എൻജിനീയർമാർ, മറ്റു ഉദ്യോഗസ്ഥർ എന്നിവർ ചങ്ങനാശേരിയിലെത്തി സ്ഥല പരിശോധനയും ഹെഡ്പോസ്റ്റോഫീസ് അധികൃതരുമായി ചർച്ചയും നടത്തി. 30 ദിവസത്തിനുള്ളിൽ ക്രമീകരണങ്ങൾ പൂർത്തീകരിച്ച് ഹെഡ്പോസ്റ്റോഫീസിലേക്ക് ആർ.എം.എസ് ഓഫീസിന്റെ പ്രവർത്തനം മാറ്റാനാണ് തീരുമാനിച്ചിട്ടുള്ളത്. റെയിൽവേ സ്റ്റേഷൻ ഭാഗത്തു വാടക കെട്ടിടത്തിലാണ് ആർ.എം.എസ്. ഓഫീസ് നിലവിൽ പ്രവർത്തിച്ചു വരുന്നത്. കെട്ടിടം ഒഴിഞ്ഞു കൊടുക്കണമെന്ന ആവശ്യത്തിൽ കെട്ടിട ഉടമയക്കനുകൂലമായി കോടതി വിധികൂടി വന്നതോടെ ആർ.എം.എസ്. ഓഫീസ് അടച്ചുപൂട്ടൽ ഭീഷണി നേരിട്ടിരുന്നു. തുടർന്ന് ഇത് സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് കാനുള്ള നീക്കത്തിനെതിരെ രാഷ്ട്രീയ സാമൂഹ്യ സാമൂദായിക സംഘടനകളും വ്യാപാര സമൂഹവും ർ.എം.എസ്. സംരക്ഷണ സമിതിക്കു രൂപം നൽകിയിരുന്നു. കൊടിക്കുന്നിൽ സുരേഷ് എം.പി, സി.എഫ്. തോമസ് എം.എൽ.എ എന്നിവരുടെ സജീവ ഇടപെടലുകളാണ് ആർ.എം.എസ്. ഓഫീസ് നിലനിർത്താൻ സഹായിച്ചതെന്ന് ആർ.എം.എസ്. സംരക്ഷണസമിതി ചെയർമാൻ സണ്ണി തോമസ് പറഞ്ഞു.